മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത പരിശീലകനായി കോണ്ടെ തന്നെ എത്തും എന്ന് സൂചനകൾ. ഇറ്റലിയിലെ ഏറ്റവും പ്രമുഖ ഫുട്ബോൾ മാധ്യമ പ്രവർത്തകനായ ഡി മാർസിയോ കൊണ്ടെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരുമെന്ന് റിപ്പോർട്ട് ചെയ്യുന്നത്. കൊണ്ടേയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ചർച്ചകൾ ആരംഭിച്ചു എന്നും ഇറ്റാലിയൻ പരിശീലകൻ യുണൈറ്റഡിന്റെ ഓഫർ അംഗീകരിച്ചു എന്നും ഡിമാർസിയോ റിപ്പോർട്ട് ചെയ്യുന്നു. ഇനി ഒലെയെ പുറത്താക്കി എന്നുള്ള യുണൈറ്റഡിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനു ശേഷം കോണ്ടെയുമായി ക്ലബ് കരാർ ഒപ്പുവെക്കുൻ എന്നാണ് ഇറ്റലിയിൽ നിന്നുള്ള റിപ്പോർട്ടുകൾ.
ഇന്നലെ ലിവർപൂളിനോട് ഏറ്റ വലിയ പരാജയമാണ് മാഞ്ചെസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെയുടെ ജോലി പോകുന്ന അവസ്ഥയിൽ എത്തിച്ചിരിക്കുന്നത്. കോണ്ടെ ഇന്റർ മിലാനെ കഴിഞ്ഞ സീസണിൽ ചാമ്പ്യന്മാരാക്കിയതിനു പിന്നാലെ ക്ലബ് മാനേജ്മെന്റുമായി ഉടക്കി ക്ലബ് വിടുക ആയിരുന്നു. ഇന്ററിനൊപ്പം അല്ലാതെ യുവന്റ്സിനൊപ്പവും ഇറ്റലിയിൽ പരിശീലകൻ എന്ന നിലയിൽ കോണ്ടെ കിരീടം നേടിയിട്ടുണ്ട്. യുവന്റസിനൊപ്പം മൂന്ന് ലീഗ് കിരീടങ്ങൾ ഉൾപ്പെടെ അഞ്ചു കിരീടങ്ങൾ കോണ്ടെ നേടിയിട്ടുണ്ട്.
ചെൽസിക്ക് ഒപ്പം പ്രീമിയർ ലീഗ് കിരീടം നേടാനും കോണ്ടെയ്ക്ക് ആയിട്ടുണ്ട്. കർക്കശക്കാരാനായ കോണ്ടെ എങ്ങനെ യുണൈറ്റഡിന്റെ വലിയ താരങ്ങളെ മാനേജ് ചെയ്യും എന്നതാകും കൗതുകം.