യൂറോ കപ്പ് ഫൈനലിന് ശേഷം തിയറി ഒൻറി മെസേജ് ചെയ്തു, ഒൻറി എന്നും തന്റെ ഹീറോ ~ ബുകയോ സാക്ക

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

യൂറോ കപ്പ് ഫൈനലിന് ശേഷം തന്നെ ആഴ്‌സണൽ ഇതിഹാസം തിയറി ഒൻറി വിളിച്ചത് ആയി വെളിപ്പെടുത്തി ബുകയോ സാക്ക. ഫൈനലിലെ നിരാശയിൽ ഇരുന്ന തന്നെ നമ്പർ സംഘടിപ്പിച്ചു മെസേജ് അയച്ച ഒൻറി താൻ ഹീറോ ആണ് എന്ന് പറഞ്ഞതും സാക്ക ഓർത്ത് എടുത്തു. തന്നെ സംബന്ധിച്ച് അത് എല്ലാം ആണെന്നും സാക്ക കൂട്ടിച്ചേർത്തു.

യൂറോ കപ്പ് ഫൈനലിൽ ഇംഗ്ലണ്ടിന് ആയി പെനാൽട്ടി പാഴാക്കിയ സാക്ക അടക്കമുള്ള താരങ്ങൾക്ക് നേരെ വംശീയ ആക്രമണം തന്നെ ഉണ്ടായിരുന്നു. ഇത്തരത്തിൽ തന്നെ സംബന്ധിച്ച് ഒൻറിയുടെ പ്രവർത്തി തനിക്ക് ഏറെ പ്രിയപ്പെട്ടത് ആണെന്നും ആഴ്സണൽ യുവതാരം കൂട്ടിച്ചേർത്തു. തന്റെ ക്ലബിന്റെ ഇതിഹാസമായ ഒൻറി എന്നും തന്റെ ഹീറോ ആണെന്ന് പറഞ്ഞ സാക്ക ഫുട്‌ബോളിൽ മാത്രമല്ല ജീവിതത്തിലും ഒൻറി ഏറ്റവും മികച്ച വ്യക്തി ആണെന്നും കൂട്ടിച്ചേർത്തു.