സെർബിയൻ മുന്നേറ്റനിര താരം ലൂക യോവിച് റയൽ മാഡ്രിഡ് വിട്ടു. താരം ഇനി ഇറ്റാലിയൻ സീരി എ ക്ലബ് ആയ ഫിയരീന്റക്ക് ആയി ആവും കളിക്കുക. യോവിചിന്റെ വരവ് ഇറ്റാലിയൻ ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2019 ജർമ്മൻ ക്ലബ് ഫ്രാങ്ക്ഫർട്ടിൽ നിന്നു വലിയ പ്രതീക്ഷയോടെ റയലിൽ എത്തിയ യോവിചിന് പ്രതീക്ഷിച്ച പ്രകടനം സ്പാനിഷ് ടീമിന് ആയി എടുക്കാൻ സാധിച്ചിരുന്നില്ല. ഇടക്ക് അതിനിടെ ഫ്രാങ്ക്ഫർട്ടിൽ ലോണിലും താരം കളിച്ചിരുന്നു. റയലിന് ആയി 51 കളികളിൽ നിന്നു 3 ഗോളുകൾ മാത്രമാണ് താരത്തിന് നേടാൻ ആയത്.
ഫ്രീ ട്രാൻസ്ഫറിൽ ആണ് താരം ഇറ്റാലിയൻ ടീമിൽ എത്തുന്നത്. രണ്ടു കൊല്ലത്തേക്ക് ആണ് ഫിയരീന്റയും ആയുള്ള യോവിചിന്റെ കരാർ, അത് വേണമെങ്കിൽ രണ്ടു വർഷം കൂടി നീട്ടാനും കരാറിൽ വ്യവസ്ഥയുണ്ട്. താരത്തിന്റെ കൈമാറ്റത്തിൽ റയലിന് നിലവിൽ തുക ഒന്നും ലഭിക്കില്ല. എന്നാൽ ഭാവിയിൽ യോവിചിനെ ഇറ്റാലിയൻ ക്ലബ് വിറ്റാൽ അതിന്റെ 50 ശതമാനം റയലിന് ലഭിക്കും. ഫിയരീന്റയിൽ വ്ലാഹോവിചിന്റെ പകരക്കാരൻ ആവുക എന്നത് ആവും യോവിചിന്റെ ജോലി.