അഞ്ചാമത്തെ ട്രാൻസ്ഫറുമായി ടോട്ടൻഹാം, ബാഴ്‌സലോണയിൽ നിന്നു ക്ലെമന്റ് ലെങ്ലെ ലോണിൽ എത്തി

ഈ ട്രാൻസ്ഫർ ജാലകത്തിൽ അന്റോണിയോ കോന്റെ ആവശ്യപ്പെടുന്ന താരങ്ങളെ ടീമിൽ എത്തിക്കുന്ന പതിവ് തുടർന്ന് ടോട്ടൻഹാം. ഫോസ്റ്റർ, പെരിസിച്, ബിസോമ, റിച്ചാർലിസൻ എന്നിവർക്ക് പുറമെ ബാഴ്‌സലോണ പ്രതിരോധ താരമായ ക്ലെമന്റ് ലെങ്ലെയും ടോട്ടൻഹാം ഹോട്സ്പർ ടീമിൽ എത്തിച്ചു. ഈ വർഷത്തേക്ക് ലോണിൽ ആണ് ഫ്രഞ്ച് താരത്തെ ഇംഗ്ലീഷ് ക്ലബ് ടീമിൽ എത്തിച്ചത്.

2018 മുതൽ ബാഴ്‌സലോണ താരമായ 27 കാരനായ ലെങ്ലെ അവർക്ക് ആയി 159 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. നിലവിൽ ബാഴ്‌സലോണ ടീമിൽ കയറാൻ സാധിക്കാത്ത ലെങ്ലെ ടോട്ടൻഹാമിൽ തന്റെ മികവ് തിരിച്ചു പടിക്കാൻ ആവും ശ്രമിക്കുക. ലോണിന് ശേഷം താരത്തെ പൂർണമായും സ്വന്തമാക്കാനുള്ള കരാർ നിലവിൽ ഇല്ല. ഔദ്യോഗികമായി ലെങ്ലെയുടെ വരവും പ്രഖ്യാപിച്ച ടോട്ടൻഹാം വരുന്ന സീസണിൽ തങ്ങൾ രണ്ടും കൽപ്പിച്ചു ആണ് എന്ന സന്ദേശം ആണ് നൽകുന്നത്.