സീരി എയിലെ ആദ്യ ഗോൾ ഫ്ലമിങോയ്ക്ക് സമർപ്പിച്ച് എസി മിലാൻ താരം

എസി മിലാൻ താരം ലൂകാസ് പക്വേറ്റ ഇന്നലെ സീരി എയിലെ തന്റെ ആദ്യ ഗോൾ നേടിയിരുന്നു. ബ്രസീലിയൻ താരമായ പക്വേറ്റ 22ആം മിനിറ്റിൽ ആണ് ഗോൾ കണ്ടെത്തിയത്. മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് മിലാൻ കാഗിലിയാറിയെ പരാജയപ്പെടുത്തിയിരുന്നു.

തന്റെ സീരി എയിലെ ആദ്യ ഗോൾ തീപ്പെടുത്തത്തിൽ പെട്ട് മരണപ്പെട്ട ഫ്ലെമിങോയിലെ യുവ താരങ്ങൾക്ക് സമർപ്പിച്ചിരിക്കുകയാണ് പക്വേറ്റ. വെള്ളിയാഴ്ച്ച ട്രെയിനിങ് സെന്ററിൽ വെച്ചു നടന്ന തീപിടുത്തത്തിൽ 10 യുവ താരങ്ങൾ ആയിരുന്നു കൊല്ലപ്പെട്ടത്.

ഫ്ലെമിങ്ങോയിലെ യൂത് അക്കാദമിയുടെ വളർന്നു വന്ന പക്വേറ്റ കഴിഞ്ഞ ജനുവരി ട്രാൻസ്‌ഫർ വിൻഡോയിൽ ആണ് ഫ്ലെമിങ്ങോയിൽ നിന്നും മിലാനിൽ എത്തിയത്.