കളിക്കാനാവാതെ ഐസോൾ തിരിച്ചു പോയി, ഗോകുലം നാളെ കോഴിക്കോടെത്തും

കനത്ത മഞ്ഞുവീഴ്ച്ചയെ തുടർന്ന് ഗോകുലം കേരള എഫ്‌സി കശ്മീരിൽ കുടുങ്ങിയിരിക്കുകയാണ്. ഫെബ്രുവരി ആറിന് നടന്ന റിയൽ കാശ്മീരിനെതിരായ മത്സരത്തിന് വേണ്ടിയാണ് ഗോകുലം കശ്മീരിൽ എത്തിയത്. എന്നാൽ മഞ്ഞുവീഴ്ച്ച കാരണം വിമാനങ്ങൾ റദ്ദാക്കിയത് കാരണം നാളെ മാത്രമേ ഗോകുലം കേരളക്ക് കോഴിക്കോട്ടേക്ക് തിരിച്ചെത്താൻ കഴിയൂ.

അതേ സമയം ഇന്നലെ നടക്കേണ്ടിയിരുന്ന ഗോകുലം കേരള – ഐസോൾ എഫ്‌സി മത്സരത്തിനായി കോഴിക്കോട് എത്തിയ നോർത്തീസ്റ്റ് ടീം തിരിച്ചു പോയി. ഈ മത്സരം ഇനി എന്നു നടക്കും എന്നു തീരുമാനമായിട്ടില്ല.

ഫെബ്രുവരി 16ന് കോഴിക്കോട് വെച്ചു തന്നെ ഇന്ത്യൻ ആരോസിനോടാണ് ഗോകുലത്തിന്റെ അടുത്ത മത്സരം. മത്സരത്തിൽ പങ്കെടുക്കാനായി ആരോസ് ഫെബ്രുവരി 14ന് കോഴിക്കോട് എത്തും.