ലോകടെല്ലിക്ക് ഇന്ന് യുവന്റസിൽ മെഡിക്കൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇറ്റാലിയൻ മധ്യനിര താരം മാനുവൽ ലോകടെല്ലി ഇന്ന് ട്രാൻസ്ഫർ പൂർത്തിയാക്കും. താരം യുവന്റസിന്റെ ജെ മെഡിക്കലിൽ എത്തി ഇന്ന് മെഡിക്കൽ പൂർത്തിയാക്കും. ഇന്ന് തന്നെ മെഡിക്കൽ പൂർത്തിയാക്കി താരം കരാറിൽ ഒപ്പുവെക്കും. ഔദ്യോഗിക പ്രഖ്യാപനവും ഇന്ന് വരും. സസുവോളോയുടെ യുവ മിഡ്ഫീൽഡറെ 35 മില്യണാണ് യുവന്റസ് സ്വന്തമാക്കുന്നത്. 2026വരെയുള്ള കരാർ താരം യുവന്റസിൽ ഒപ്പുവെക്കും. ആദ്യ രണ്ടു വർഷം ലോൺ അടിസ്ഥാനത്തിലാകും താരം യുവന്റസിൽ ഒപ്പുവെക്കും.

യൂറോ കപ്പിൽ ഇറ്റലിക്കായി ഗംഭീര പ്രകടനം കാഴ്ചവെച്ച താരമാണ് ലോകടെല്ലി. അവസരങ്ങൾ സൃഷ്ടിക്കാനും ഗോൾ നേടാനും കഴിവുള്ള താരമാണ് ലോകടെല്ലി‌. അവസാന രണ്ടു വർഷമായി ലോകടെല്ലി സസുവോളോയ്ക്ക് ഒപ്പമാണ്. മുമ്പ് എ സി മിലാന് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. 23കാരനായ താരം ഇതുവരെ ഇറ്റലിയിൽ 160ൽ അധികം ക്ലബ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്.