സ്റ്റെഫാൻ ഡെ വൃജിന്റെ ട്രാൻസ്ഫർ, ലാസിയോ ഒരു മില്യൺ നൽകാൻ കോടതി ഉത്തരവ്

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

സ്റ്റെഫാൻ ഡെ വൃജിന്റെ ട്രാൻസ്ഫർ വിവാദത്തിൽ ലാസിയോ ഒരു മില്യൺ ഫയനൂർഡിനു നൽകാൻ കോടതി ഉത്തരവ്. ഫുട്ബോൾ ലോകത്തെ ആകെ ഞെട്ടിച്ച് കൊണ്ടാണ് നൈജീരിയൻ മോഡൽ തട്ടിപ്പിന് ലാസിയോ ഇരയായത്. ഹോളണ്ട് താരം സ്റ്റെഫാൻ ഡെ വൃജിന്റെ ട്രാൻസ്ഫർ തുകയിൽ ബാക്കിയായ രണ്ടു മില്യണാണ്‌ ഹാക്കർമാർ തട്ടിയെടുത്തത്.

ഡച്ച് ലീഗ് ക്ലബ്ബായ ഫയനൂർഡിനു ലാസിയോ നല്കാൻ ബാക്കിയായ തുകയാണ് ഹാക്കർമാർക്ക് സ്വന്തമായത്. ബാക്കി തുക കിട്ടാൻ ഫയനൂർദ് കോടതിയെ സമീപിക്കുകയായിരുന്നു. ഇപ്പോൾ കോടതിയിൽ നിന്നും അനുകൂലമായ വിധി ഫയനൂർദ് സമ്പാദിച്ചു. ഒരു മില്യണിലധികം ലാസിയോ ഫയനൂർദ്നു തിരിച്ച നൽകണം. ഡച്ച് ക്ലബ് അയച്ചതെന്ന വ്യാജേന ഹാക്കർമാർ അയച്ച ഈ- മെയിൽ ആണ് ഈ തട്ടിപ്പിന്റെ തുടക്കം.

ബാക്കിയുള്ള തുക ട്രാൻസ്ഫർ ചെയ്തതിനു ശേഷമാണ് ഡച്ച് ക്ലബിന് രണ്ടു മില്യൺ ലഭിച്ചില്ല എന്ന കാര്യം ലാസിയോ മനസിലാക്കുന്നത്. ഹാക്കർമാർ തിരിച്ചറിഞ്ഞില്ലെങ്കിലും പണം ഒരു ഡച്ച് ബാങ്കിലാണുള്ളതെന്നു അധികൃതർ കണ്ടെത്തിയിട്ടുണ്ട്. 26 കാരനായ സ്റ്റെഫാൻ ഡെ വൃജ് 2014 ലാണ് ലാസിയോയിൽ എത്തിയത്.