പ്രീസീസൺ; ഇന്ത്യൻ ആരോസിനെതിരെ എഫ് സി ഗോവയ്ക്ക് വിജയം

സീസൺ തുടങ്ങുന്നതിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ എഫ് സി ഗോവയ്ക്ക് വിജയം. ഇന്ത്യൻ യുവ നിരയായ ഇന്ത്യൻ ആരോസിനെ നേരിട്ട എഫ് സി ഗോവ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇന്ന് വിജയിച്ചത്. ഗോവയിലായിരുന്നു മത്സരം നടന്നത്. ഗോവയ്ക്കായി പലാങ്കും പ്രിൻസ്റ്റണുമാണ് ഗോളുകൾ നേടിയത്. സജീവ് സ്റ്റാലിനായിരുന്നു ആരോസിന്റെ സ്കോറർ. പ്രിൻസ്റ്റന്റെ വിജയ ഗോൾ കളിയുടെ അവസാന നിമിഷങ്ങളിൽ ആയിരുന്നു പിറന്നത്.

എഫ് സി ഗോവ കഴിഞ്ഞ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെയും തോൽപ്പിച്ചിരുന്നു. ഇന്ത്യൻ ആരോസിന്റെ വിദേശ പര്യടനം കഴിഞ്ഞുള്ള ആദ്യ മത്സരമായിരുന്നു ഇത്.