ഫിയറന്റീനയെ ഗോൾ മഴയിൽ മുക്കി ലാസിയോ, ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു

ഇറ്റാലിയൻ സീരി എയിൽ ഫിയറന്റീനയെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്തു ലാസിയോ. പരാജയത്തോടെ ഫിയറന്റീന ലീഗിൽ പതിമൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ ലാസിയോ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. സ്വന്തം മൈതാനത്ത് പന്ത് കൈവശം വച്ചതിലും ഉതിർത്ത ഷോട്ടുകളിലും ഫിയറന്റീന ആധിപത്യം കണ്ടെങ്കിലും ഗോളുകൾ ഒന്നും നേടാൻ അവർക്ക് ആയില്ല.

മത്സരത്തിൽ 11 മത്തെ മിനിറ്റിൽ മതിയാസ് വെകിന, 25 മത്തെ മിനിറ്റിൽ മാറ്റിയ സക്കാഗ്നി എന്നിവർ ആണ് ലാസിയോക്ക് ആദ്യ പകുതിയിൽ മുൻതൂക്കം നൽകിയത്. രണ്ടാം പകുതിയിൽ തന്റെ മുന്നൂറാം സീരി എ മത്സരത്തിന് ഇറങ്ങിയ ചിറോ ഇമ്മൊബെയിൽ 85 മത്തെ മിനിറ്റിൽ ലൂയിസ് ആൽബർട്ടോയുടെ ഗോളിന് അവസരം ഒരുക്കുകയും 91 മത്തെ മിനിറ്റിൽ ഗോൾ കണ്ടത്തുകയും ചെയ്തു. ഗോളോടെ സീരി എ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ പത്താമത്തെ താരമായും ഇറ്റാലിയൻ താരം മാറി.