ലീഗ് ഷീൽഡ് ജേതാക്കൾ ഇന്ന് ഒഡീഷക്ക് എതിരെ

കഴിഞ്ഞ സീസണിലെ ലീഗ് ജേതാക്കളും സെമിഫൈനലിസ്റ്റുകളുമായ ജംഷഡ്പൂർ എഫ്‌സി ഇന്ന് ഒഡീഷ എഫ്‌സിക്ക് എതിരെ ഇറങ്ങും. ജംഷഡ്പൂരിലെ ജെആർഡി ടാറ്റ സ്‌പോർട്‌സ് കോംപ്ലക്‌സിൽ ആണ് മത്സരം നടക്കുന്നത്. കഴിഞ്ഞ ലീഗ് ഘട്ടത്തിൽ 43 പോയിന്റുമായി ഒന്നാമതെത്താൻ ജംഷദ്പൂരിനായിരുന്നു. എന്നാൽ സെമിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയോട് തോറ്റ് അവർ ഫൈനൽ കാണാതെ പുറത്തായി.

20221011 104632

മറുവശത്ത് ഒഡീഷ എഫ്‌സി കഴിഞ്ഞ സീസണിൽ 23 പോയിന്റുമായി ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തിരുന്നത്. മുംബൈ സിറ്റി എഫ്‌സിയിൽ നിന്ന് ഡീഗോ മൗറീഷ്യോ തിരിച്ചെത്തിയത് ഒഡീഷ എഫ്‌സിക്ക് കരുത്ത് പകരുന്നുണ്ട്. 2020-2021 സീസണിൽ ഒഡീഷ എഫ്‌സിക്കായി ബ്രസീലിയൻ 12 ഗോളുകൾ നേടിയിരുന്നു‌. ഒഡീഷ എഫ് സി ഇത്തവണ കരുത്തരായ ടീമിനെ ആണ് അണിനിരത്തിയിരിക്കുന്നത്.

ഇന്ന് രാത്രി 7.30ന് നടക്കുന്ന മത്സരം ഹോട്സ്റ്റാറും സ്റ്റാർ സ്പോർട്സിലും കാണാം.