ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ ഖദീര തിരികെ എത്തുന്നു

- Advertisement -

യുവന്റസ് മധ്യനിര താരം സമി ഖദീര തന്റെ ആരോഗ്യ നില വീണ്ടെടുക്കുന്നതായി ക്ലബ് അറിയിച്ചു. ഹൃദയത്തിന്റെ പ്രവർത്തനത്തിൽ അസ്വാഭാവികത കണ്ടതിനാൽ ഖദീരയെ ചികിത്സയ്ക്ക് വിധേയനാക്കുകയും ചെറിയ ശസ്ത്രക്രിയ നടത്തേണ്ടതായും വന്നിരുന്നു. താരത്തിന് അവസാന ആഴ്ചകളിൽ ഫുട്ബോൾ കളിക്കാനും ആയിരുന്നില്ല.

ഖദീര ചികിത്സയുടെ ആദ്യ ഘട്ടം കഴിഞ്ഞതായി ഡോക്ടർമാർ അറിയിച്ചു. ഈ മാസം അവസാനത്തോടെ താരം കളത്തിൽ തിരികെ എത്തും എന്നാണ് കരുതുന്നത് ടീം അറിയിച്ചു‌. താരം ടൂറിനിൽ തിരികെ എത്തിയിട്ടുണ്ട്‌. അടുത്ത് ആഴ്ച ഖദീര വീണ്ടും ചില പരിശോധനകൾ വിധേയമാകേണ്ടതുണ്ട്. അതിനു ശേഷം മാത്രമെ പരിശീലനം ആരംഭിക്കാൻ അദ്ദേഹത്തിനാവുകയുള്ളൂ.

Advertisement