ഖദീര മൂന്ന് മാസം പുറത്ത്

- Advertisement -

യുവന്റസ് മധ്യനിര താരം സമി ഖദീര മൂന്ന് മാസം പുറത്തിരിക്കും. കാൽ മുട്ടിനേറ്റ പരിക്ക് കാരണം വളരെ കാലമായി ബുദ്ധിമുട്ടുകയായിരുന്നു ഖദീര. ഇന്നലെ ഖദീരയുടെ കാലിൽ ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയ വിജയകരമായിരുന്നു എന്നും താരം മൂന്ന് മാസം വിശ്രമത്തിൽ ആയിരിക്കും എന്നും ക്ലബ് ഔദ്യോഗികമായി അറിയിച്ചു.

താരത്തിന് അവസാന ആഴ്ചകളിൽ യുവന്റസിനായി ഫുട്ബോൾ കളിക്കാനും ആയിരുന്നില്ല. മൂന്ന് മാസം ഖദീര പുറത്താകുന്നതോടെ എമിറെ ചാന് കൂടുതൽ അവസരം ലഭിക്കും എന്നാണ് കരുതുന്നത്. ജനുവരിയിൽ ചാമ്പ്യൻസ് ലീഗ് സ്ക്വാഡിലും എമിറെ ചാൻ തിരിച്ചെത്തിയേക്കും.

Advertisement