എമ്പാപ്പയുടെയും നെയ്മറിന്റെയും മികവിൽ പി എസ് ജിക്ക് വിജയം

- Advertisement -

ഫ്രഞ്ച് ലീഗിൽ പി എസ് ജിക്ക് ഇന്നും വിജയം. പാരീസിൽ വെച്ച് നടന്ന മത്സരത്തിൽ നാന്റെസിനെയാണ് പി എസ് ജി തോൽപ്പിച്ചത്. എതിരില്ലാത്ത രണ്ടു ഗോളിനാണ് പി എസ് ജി നാന്റെസിനെ ഇന്ന് തോല്പ്പിച്ചത്. ഇന്ന് താരമായത് യുവതാരം എമ്പപ്പെ ആയിരുന്നു. മത്സരത്തിന്റെ 52ആം മിനുട്ടിൽ ആയിരുന്നു എമ്പപ്പെ ഗോൾ‌. ഡി മറിയയുടെ പാസിൽ നിന്നാണ് എമ്പപ്പെ ഗോൾ നേടിയത്.

മത്സരത്തിൽ നെയ്മറും ഗോൾ നേടിയിരുന്നു എങ്കിലും വാർ ആ ഗോൾ നിഷേധിച്ചു. എങ്കിലും അവസാനം പെനാൽട്ടിയിലൂടെ ഗോൾ നേടാൻ നെയ്മറിനായി. ഈ വിജയത്തോടെ 36 പോയന്റുമായി ഫ്രഞ്ച് ലീഗിൽ ഒന്നാമത് തുടരുകയാണ് പി എസ് ജി. 15 മത്സരങ്ങളിൽ നിന്നാണ് 36 പോയന്റുള്ളത്. 31 പോയന്റുള്ള മാഴ്സെ ആണ് ലീഗിൽ രണ്ടാമത് ഉള്ളത്.

Advertisement