യുവന്റസിന് വീണ്ടും തോൽവി, അലെഗ്രിക്ക് മേൽ സമ്മർദ്ദം

20211031 005951

സീരി എയിൽ യുവന്റസിന്റെ വിഷമഘട്ടം തുടരുകയാണ്. കഴിഞ്ഞ മത്സരത്തിൽ സ്വന്തം ഗ്രൗണ്ടിൽ സസുവോളോയ്യോട് പരാജയപ്പെട്ട യുവന്റസ് ഇന്ന് എവേ ഗ്രൗണ്ടിൽ ഹെല്ലാസ് വെറോണയ്ക്ക് എതിരെയും പരാജയപ്പെട്ടു. ഇന്ന് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു വെറോണയുടെ വിജയം. അലെഗ്രിയുടെ പരിശീലക സ്ഥാനം തന്നെ ഈ ഫലങ്ങൾ കാരണം സമ്മർദ്ദത്തിൽ ആക്കിയിരിക്കുകയാണ്.

ഇന്ന് ആദ്യ 14 മിനുട്ടിൽ തന്നെ വെറോണ രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തി. 11ആം മിനുട്ടിൽ സിമിയോണി ആണ് വെറോണൽക് ലീഡ് നൽകിയത്. 14ആം മിനുട്ടിൽ സിമിയോണെ ലീഡ് ഇരട്ടിയാക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ച ലാസിയോക്ക് എതിരെ നാലു ഗോളുകൾ അടിച്ച താരമാണ് സിമിയോണെ. യുവന്റസ് 80ആം മിനുട്ടിൽ മക്കെന്നിയിലൂടെ ഒരു ഗോൾ മടക്കി എങ്കിലും പരാജയം ഒഴിവാക്കാൻ ആയില്ല.

പതിനൊന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ 15 പോയിന്റുമായി എട്ടാം സ്ഥാനത്ത് നിൽക്കുകയാണ് യുവന്റസ്. 15 പോയിന്റുമായി വെറോണ യുവന്റസിന് ഒപ്പം എത്തി.

Previous articleപെനാൾട്ടിയിൽ ഇന്ത്യക്ക് ജയം, ഗ്രൂപ്പിൽ രണ്ടാം സ്ഥാനം, പക്ഷെ U23 ഏഷ്യൻ കപ്പ് യോഗ്യത ഇല്ല
Next article“യുവന്റസ് ജേഴ്സിയെ താരങ്ങൾ ബഹുമാനിക്കേണ്ടതുണ്ട്”