“യുവന്റസ് ജേഴ്സിയെ താരങ്ങൾ ബഹുമാനിക്കേണ്ടതുണ്ട്”

Paulo Dybala Verona 1080x625

ഹെല്ലസ് വെറോണയോട് 2-1 ന് തോറ്റതിന്റെ സങ്കടം പങ്കുവെച്ച് യുവന്റസ് താരം പൗലോ ഡിബാല. താനും തന്റെ ടീമംഗങ്ങളും ഞങ്ങൾ യുവന്റസ് ആണെന്ന് ഓർക്കണം എന്ന് ഈ ജേഴ്സിയെ ബഹുമാനിക്കണമെന്നും പൗലോ ഡിബാല മത്സര ശേഷം പറഞ്ഞു.

“വെറോണ രണ്ട് ഗോളുകൾ കളിയുടെ തുടക്കത്തിൽ തന്നെ സ്കോർ ചെയ്തു, പക്ഷേ അവർ നമ്മളേക്കാൾ മികച്ച പ്രകടനം കാഴ്ചവെച്ചു, നിരവധി ടാക്കിളുകളും ഡ്യുവലുകളും അവർ വിജയിച്ചു, ”ഡിബാല പറഞ്ഞു. “ഞങ്ങൾ യുവന്റസ് ആണെന്ന് ഓർക്കണം, ഈ ഷർട്ടിനെയും അതിന്റെ ചരിത്രത്തെയും മുൻകാലങ്ങളിൽ അത് ധരിച്ച മഹാനായ ചാമ്പ്യന്മാരെയും ഞങ്ങൾ ബഹുമാനിക്കണം.” ഡിബാല പറഞ്ഞു.

11 മത്സരങ്ങൾ കഴിഞ്ഞപ്പോൾ വെറും 15 പോയിന്റുമായി ലീഗിൽ എട്ടാം സ്ഥാനത്ത് നിൽക്കുകയാണ് യുവന്റസ്.

Previous articleയുവന്റസിന് വീണ്ടും തോൽവി, അലെഗ്രിക്ക് മേൽ സമ്മർദ്ദം
Next articleകോമാൻ പോയിട്ടും ബാഴ്സലോണക്ക് ജയമില്ല