പിർലോയെ യുവന്റസ് പുറത്താക്കി

Andrea Pirlo 1024x576
- Advertisement -

സീസണിലെ മോശം പ്രകടനത്തെ തുടർന്ന് യുവന്റസ് പരിശീലകൻ ആന്ദ്രേ പിർലോയെ പുറത്താക്കി. ക്ലബിന് സീസണിൽ രണ്ട് കിരീടം നേടികൊടുത്തെങ്കിലും ടീം ലീഗിൽ നാലാം സ്ഥാനത്താണ് സീസൺ അവസാനിപ്പിച്ചത്. തുടർന്നാണ് പരിശീലകനെ പുറത്താക്കാൻ യുവന്റസ് തീരുമാനിച്ചത്. മുൻ യുവന്റസ് പരിശീലകൻ കൂടിയായ അലെഗ്രി ടീമിന്റെ പരിശീലകനാവുമെന്നാണ് കരുതപ്പെടുന്നത്. രണ്ട് സീസൺ മുൻപാണ് അലെഗ്രി യുവന്റസ് പരിശീലക സ്ഥാനം ഒഴിഞ്ഞത്.

നേരത്തെ യുവന്റസ് പരിശീലകനായിരുന്ന സരിയെ പുറത്താക്കിയാണ് പിർലോ ടീമിന്റെ പരിശീലകനാവുന്നത്. എന്നാൽ സീസണിൽ കോപ്പ ഇറ്റാലിയ കിരീടവും സൂപ്പർ കോപ്പ ഇറ്റലിയാന കിരീടവും നേടിയെങ്കിലും ലീഗിൽ 10 വർഷത്തിന് ശേഷം യുവന്റസ് കിരീടം കൈവിട്ടിരുന്നു. ഇതോടെയാണ് പിർലോയെ പുറത്താക്കാൻ യുവന്റസ് തീരുമാനിച്ചത്. പുതിയ പരിശീലകനായി അലെഗ്രിയെ യുവന്റസ് ഉടൻ പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്.

Advertisement