റൊണാൾഡോയുടെ കരാർ പുതുക്കാനൊരുങ്ങി യുവന്റസ്

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരാർ പുതുക്കാനൊരുങ്ങി ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസ്. നിലവിൽ 2022 വരെ ടൂറിനിൽ തുടരാനുള്ള കരാറിലാണ് റൊണാൾഡോ മാഡ്രിഡിൽ നിന്നും എത്തിയത്. 2 വർഷത്തെക്ക് കൂടി റൊണാൾഡോയെ ടൂറിനിൽ നിർത്താനാണ് യുവന്റസ് പദ്ധതിയിടുന്നത്.

നിലവിൽ ഒരു സീസണിൽ 31 മില്ല്യൺ യൂറോയോളമാണ് റൊണാൾഡോക്ക് യുവന്റസ് നൽകുന്നത്. റൊണാൾഡോയെ യുവന്റസിൽ നിർത്താൻ മറ്റൊരു സ്ട്രൈക്കറെ കൂടെ ടീമിലെത്തിക്കാനും യുവന്റസ് പ്ലാൻ ചെയ്യുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ബാക്ക് സ്ട്രൈക്കറായി ടിമോ വെർണറേയോ ഇക്കാർഡിയേയോ എത്തിക്കാനാണ് യുവന്റസ് ആലോചിക്കുന്നത്. യുവന്റസിൽ ഇക്കാർഡി എത്തുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് അർജന്റീനിയൻ താരം പിഎസ്ജിയിലേക്ക് പറന്നു. ഇപ്പോൾ പിഎസ്ജിയിൽ നിന്നും പുറത്തേക്കുള്ള വഴികൾ തേടുകയാണ് മൗരോ ഇക്കാർഡി.

Comments are closed.