സീരി എയ്ക്ക് ഇന്ന് തുടക്കം, ആദ്യ മത്സരത്തിൽ യുവന്റസ് ഇറങ്ങും

Newsroom

ഇറ്റാലിയൻ ലീഗിന് ഇന്ന് തുടക്കമാകും. നിലവിലെ ചാമ്പ്യന്മാരായ യുവന്റസ് ആണ് ആദ്യ മത്സരത്തിൽ ഇറങ്ങുന്നത്. എവേ മത്സരത്തിൽ പാർമയെ ആകും യുവന്റസ് നേരിടുക. പുതിയ പരിശീലകൻ സാരി ഒപ്പം ഇല്ലാതെ ആകും യുവന്റസ് ഇറങ്ങുക. ന്യുമോണിയ ബാധിച്ചതിനാലാണ് സാരി ടീമിനൊപ്പം ഇല്ലാത്തത്. അവസാന എട്ടുവർഷവും സീരി എ കിരീടം നേടിയ യുവന്റസ് അതിൽ കുറഞ്ഞതൊന്നും ഇത്തവണയും പ്രതീക്ഷിക്കുന്നില്ല.

പുതിയ സൈനിംഗുകളായ ഡി ലിറ്റ്, റാബിയോ, റാംസി എന്നിവരുടെ യുവന്റസ് അരങ്ങേറ്റം ഇന്ന് കാണാം. ക്രിസ്റ്റ്യാനോ റൊണാൾഡോയും ടീമിനൊപ്പം ഉണ്ട്. വിജയത്തോടെ തുടങ്ങാൻ ആകുമെന്നാണ് യുവന്റസിന്റെ പ്രതീക്ഷ എങ്കിലും പാർമയിൽ ചെന്ന് വിജയിക്കുക അത്ര എളുപ്പമായിരിക്കില്ല. രാത്രി 9.30നാണ് മത്സരം. ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ നാപോളി ഫിയൊറെന്റീനയെ നേരിടും.