റൊമാനിയൻ വിങ്ങർ ചെന്നൈയിനിൽ

- Advertisement -

പുതിയ ഐ എസ് എൽ സീസണായി ഒരുങ്ങുന്ന ചെന്നൈയിൻ എഫ് സി റൊമാനിയൻ വിങ്ങറായ ഡ്രാഗോസ് ഫർചുലസ്കുവിനെ സ്വന്തമാക്കി. 30കാരനായ താരം ഒരു വർഷത്തെ കരാറിലാണ് ചെന്നൈയിനിൽ എത്തുന്നത്. കഴിഞ്ഞ സീസണിൽ ബൾഗേറിയൻ ഒന്നാം ഡിവിഷൻ ടീമായ എഫ് സി ഡുണാവിൽ ആയിരുന്നു ഡ്രാഗോസ് കളിച്ചിരുന്നത്. ചെന്നൈയിൻ കളികുന്ന രണ്ടാമത്തെ റൊമാനിയൻ താരമാണ് ഡ്രാഗോസ്. ലൂസിയൻ ഗോയനും റൊമാനിയൻ സ്വദേശി ആയിരുന്നു.

യൂറോപ്പിന് പുറത്ത് ഡ്രാഗോസ് കളിക്കുന്ന ആദ്യത്തെ ക്ലബാകും ചെന്നൈയിൻ. രണ്ട് വർഷം ഐ എസ് എൽ കിരീടം നേടിയ ക്ലബിൽ കളിക്കാൻ കഴിയുന്നതിൽ സന്തോഷം ഉണ്ട് എന്നും ചെന്നൈയിനൊപ്പം കിരീടങ്ങൾ നേടുകയാ‌ണ് ലക്ഷ്യമെന്നും ഡ്രാഗോസ് പറഞ്ഞു. ടീമിലെ വിലപ്പെട്ട താരമായി മാറാനുള്ള കഴിവ് ഡ്രാഗോസിന് ഉണ്ടെന്നും ഡ്രാഗോസിന്റെ വരവ് ചെന്നൈയിന്റെ അറ്റാക്ക് ശക്തമാക്കും എന്നും പരിശീലകൻ ഗ്രിഗറി പറഞ്ഞു.

Advertisement