പത്ത് പേരുമായി കളിച്ച യുവന്റസിന്റെ രക്ഷനായി റൊണാൾഡോ!!

20200928 021806
- Advertisement -

ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരിക്കൽ കൂടെ യുവന്റസിന്റെ രക്ഷകനായിരിക്കുകയാണ്. ഇന്ന് സീരി എയിൽ നടന്ന ഒരു വൻ പോരാട്ടത്തിൽ റോമയെ നേരിട്ട യുവന്റസ് പരാജയപ്പെടാതെ റോമിൽ നിന്ന് മടങ്ങുന്നത് റൊണാൽഡോയുടെ മികവ് ഒന്ന് കൊണ്ടു മാത്രമാണ്. അവസാന 30 മിനുട്ടോളം പത്തു പേരുമായി കളിക്കേണ്ടി വന്നിട്ടും സമനില സ്വന്തമാക്കാൻ യുവന്റസിനായി.

മത്സരത്തിന്റെ ആദ്യ പകുതിയിൽ രണ്ട് പെനാൾട്ടികൾ ആണ് പിറന്നത്. രണ്ട് ഹാൻഡ് ബോളുകൾ രണ്ട് ഭാഗത്തും പിറന്നപ്പോൾ മത്സരം 1-1 എന്നായി. 31ആം മിനുട്ടിൽ റാബിയോയുടെ കയ്യിൽ തട്ടിയതിന് യുവന്റസിന് എതിരെയാണ് ആദ്യ പെനാൾട്ടി വന്നത്. ആ പെനാൾട്ടി വെരെടൗട് ലക്ഷ്യത്തിൽ എത്തിച്ചു. 44ആം മിനുട്ടിൽ റൊണാൾഡോ നേടിയ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചു കൊണ്ട് റൊണാൾഡോ സ്കോർ 1-1 എന്നാക്കി.

എന്നാൽ 45ആം മിനുട്ടിൽ ഒരു മനോഹര കൗണ്ടർ റോമയ്ക്ക് ലീഡ് തിരികെ നൽകി. റോമയ്ക്ക് വേണ്ടി വീണ്ടും വെരെടൗട് തന്നെയാണ് ഗോൾ നേടിയത്. രണ്ടാം പകുതിയിൽ 62ആം മിനുട്ടിൽ ആയിരുന്നു റാബിയോ ചുവപ്പ് കണ്ട് പുറത്ത് പോയതും യുവന്റസ് പത്ത് പേരായി ചുരുങ്ങിയതും. എന്നാൽ അതിൽ റൊണാൾഡോ തളർന്നില്ല. 69ആം മിനുട്ടിൽ ഒരു ഗംഭീര ലീപിന് ശേഷം വന്ന ഹെഡറിലൂടെ റൊണാൾഡോ യുവന്റസിന് സമനില ഗോൾ നൽകി. വിജയിച്ചില്ല എങ്കിലും യുവന്റസിന് ഈ ഫലം ഏറെ ആത്മവിശ്വാസം നൽകും.

Advertisement