വോൾവ്സ് ഡിഫൻസ് വീണ്ടും തകർന്നു, വെസ്റ്റ് ഹാമിന് വൻ വിജയം

20200928 011838
- Advertisement -

തുടർച്ചയായ രണ്ടാം പ്രീമിയർ ലീഗ് മത്സരത്തിലും വോൾവ്സിന്റെ പേരു കേട്ട ഡിഫൻസ് പാളി. കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെ മൂന്ന് ഗോൾ വഴങ്ങിയ വോൾവ്സ് ഇന്ന് വെസ്റ്റ് ഹാമിനെതിരെ നാലു ഗോളുകൾ വഴങ്ങി. ഇന്ന് എതിരില്ലാത്ത നാലു ഗോളുകൾക്കാണ് വെസ്റ്റ് ഹാം വിജയിച്ചത്. ലീഗിലെ വെസ്റ്റ് ഹാമിന്റെ സീസണിലെ ആദ്യ വിജയമാണിത്. ജാരോഡ് ബോവന്റെ ഇരട്ട ഗോളുകളാണ് വെസ്റ്റ് ഹാമിന്റെ ജയത്തിൽ കരുത്തായത്.

മത്സരം തുടങ്ങി 17ആം മിനുട്ടിൽ തന്നെ ബോവൻ വെസ്റ്റ് ഹാമിനെ മുന്നിൽ എത്തിച്ചു. രണ്ടാം പകുതിയിൽ 57ആം മിനുട്ടിൽ ആയിരുന്നു ബോവന്റെ രണ്ടാം ഗോൾ. 66ആം മിനുട്ടിൽ ജിമിനസിന്റെ സെൽഫ് ഗോളും ഒപ്പം 90ആം മിനുട്ടിൽ ഹാളറിന്റെ ഫിനിഷും കൂടെ വന്നപ്പോൾ ഗോൾ പട്ടിക പൂർത്തിയായി. ഇതിനു മുമ്പ് നടന്ന രണ്ട് ലീഗ് മത്സരങ്ങളിലും വെസ്റ്റ് ഹാം പരാജയപ്പെട്ടിരുന്നു.

Advertisement