യുവന്റസ് താരം മാറ്റ്യുഡിക്കും കൊറോണ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇറ്റാലിയൻ ക്ലബായ യുവന്റസിലെ ഒരു താരത്തിന് കൂടെ കൊറോണ സ്ഥിരീകരിച്ചു. ഫ്രഞ്ച് മിഡ്ഫീൽഡറായ മാറ്റ്യുഡിക്കാണ് കൊറോണ വൈറസ് പോസിറ്റീവ് ആണെന്ന് ഫലം വന്നത്. നേരത്തെ യുവന്റസ് ടീമിലെ റുഗാനിക്കും കൊറോണ സ്ഥിരീകരിച്ചു. അന്ന് മുതൽ യുവന്റസിന്റെ എല്ലാ താരങ്ങളും സെൽഫ് ക്വാറന്റീനിൽ ആയിരുന്നു.

ഇന്നലെ ടീമിനെ മുഴുവൻ കൊറോണ ടെസ്റ്റിന് വിധേയരാക്കിയിരുന്നു. ആ ഫലത്തിലാണ് മാറ്റ്യുഡിക്ക് കൊറൊണ ഉണ്ടെന്ന് മനസ്സിലായത്. താരത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും ആരും ഭയക്കേണ്ടതില്ല എന്നും ക്ലബ് അറിയിച്ചു. യുവന്റസ് മധ്യനിരയിലെ സ്ഥിരം സാന്നിദ്ധ്യമാണ് മാറ്റ്യുഡി.