യുവന്റസിന് കഷ്ടകാലം തന്നെ, ഹോം ഗ്രൗണ്ടിൽ സസുവോളോയോട് തോറ്റു

Sassuolo Juventus Celeb 1080x775

സീരി എയിൽ യുവന്റസിന്റെ വിഷമഘട്ടം തുടരുകയാണ്. ഇന്ന് സ്വന്തം ഗ്രൗണ്ടിൽ അവർ സസുവോളോയ്യോട് പരാജയപ്പെട്ടു. അലെഗ്രി പരിശീലകനായി എത്തിയിട്ടും യുവന്റസിലെ കാര്യങ്ങൾ മെച്ചപ്പെടുന്നില്ല എന്ന വിമർശനങ്ങൾക്ക് അടിവര ഇടുന്നതായി ഈ പരാജയം. ഇഞ്ച്വറി ടൈമിൽ ഒരു കൗണ്ടർ അറ്റാക്ക് ഗോളിൽ ആണ് സസുവോളോ വിജയം നേടിയത്. ഇന്ന് 44ആം മിനുട്ടിൽ ഫ്രറ്റെസിയിലൂടെ സസുവോളോ ആണ് ടൂറിനിൽ ആദ്യ ഗോൾ നേടിയത്.

രണ്ടാം പകുതിയിൽ 76ആം മിനുട്ടിൽ അമേരിക്കൻ താരം മക്കെന്നിയിലൂടെ ഒരു ഗോൾ മടക്കാൻ യുവന്റസിനായി. സമനില കിട്ടിയ യുവന്റസ് വിജയത്തിനായി ശ്രമിക്കുന്നതിനിടയിൽ ആയിരുന്നു സസുവോളോ വിജയ ഗോൾ നേടിയത്. ബെറാഡിയുടെ അസിസ്റ്റിൽ നിന്ന് ലോപ്പസ് ആണ് വിജയ ഗോൾ സ്കോർ ചെയ്തത്. പത്ത് മത്സരങ്ങൾ കഴിഞ്ഞപ്പോൾ 15 പോയിന്റുമായി എട്ടാം സ്ഥാനത്ത് നിന്ന് പരുങ്ങുകയാണ് യുവന്റസ്. 14 പോയിന്റുമായി സസുവോളോ തൊട്ടു പിറകിൽ ഉണ്ട്.

Previous articleപെനാൾട്ടി ചതിച്ചു, ഇന്ത്യക്ക് യു എ ഇക്ക് എതിരെ പരാജയം
Next articleഇനിയും എത്ര ദുരിതം!! ബാഴ്സലോണക്ക് വീണ്ടും പരാജയം