പെനാൾട്ടി ചതിച്ചു, ഇന്ത്യക്ക് യു എ ഇക്ക് എതിരെ പരാജയം

20211027 235659

എ എഫ് സി അണ്ടർ 23 ചാമ്പ്യൻഷിപ്പ് യോഗ്യത മത്സരത്തിൽ ഇന്ത്യക്ക് പരാജയം. ഇന്ന് രണ്ടാം മത്സരത്തിൽ യു എ ഇയെ നേരിട്ട ഇന്ത്യ ഏക ഗോളിനാണ് പരാജയപ്പെട്ടത്. 82ആം മിനുട്ട് വർവ് ഗോൾ രഹിതമായ മത്സരത്തിൽ ഒരു പെനാൾട്ടി ആണ് ഇന്ത്യ ചതിച്ചത്. ഇന്ത്യൻ ടീമിനെ ഞെട്ടിച്ച പെനാൾട്ടി വിധി മുതലെടുത്ത് അബ്ദുള്ള ഇദ്രീസ് ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. ഇതിനു മറുപടി നൽകാൻ ഇന്ത്യക്ക് ആയില്ല.

ആദ്യ മത്സരത്തിൽ ഇന്ത്യ ഒമാനെ പരാജയപ്പെടുത്തിയിരുന്നു. പരാജയപ്പെട്ടു എങ്കിലും ഇപ്പോഴും 3 പോയിന്റുമായി ഇന്ത്യ ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുന്നു. ഗ്രൂപ്പിലെ നാലു ടീമുകൾക്കും 3 പോയിന്റ് വീതമാണ് ഉള്ളത്. ഇനി അവസാന മത്സരത്തിൽ ഇന്ത്യ കിർഗിസ്താനെ നേരിടും. ഒക്ടോബർ 30നാണ് മത്സരം.

Previous articleആറ് വിക്കറ്റ് നഷ്ടമെങ്കിലും വിജയം കൈവിടാതെ നമീബിയ
Next articleയുവന്റസിന് കഷ്ടകാലം തന്നെ, ഹോം ഗ്രൗണ്ടിൽ സസുവോളോയോട് തോറ്റു