യുവന്റസ് പുതിയ ഹോം ജേഴ്സി പുറത്തിറക്കി

ഇറ്റാലിയൻ ക്ലബായ യുവന്റസ് അടുത്ത സീസണായുള്ള ഹോം ജേഴ്സി ഇന്ന് പുറത്തിറക്കി. അഡിഡാസ് ഡിസൈൻ ചെയ്ത പുതിയ ജേഴ്സി ഇന്ന് മുതൽ ആരാധകർ ഓൺലൈനായി വാങ്ങാനും പറ്റും. യുവന്റസിന്റെ ക്ലാസിക് ശൈലിയിലാണ് ജേഴ്സി ഡിസൈൻ ചെയ്തിരിക്കുന്നത്. സീസണിലെ അവസാന മത്സരത്തിൽ ഈ പുതിയ ജേഴ്സി യുവന്റസ് താരങ്ങൾ ആദ്യമായി അണിയും. അടുത്ത ആഴ്ചയിൽ യുവന്റസ് അവരുടെ പുതിയ എവേ ജേഴ്സിയും മൂന്നാം ജേഴ്സിയും പുറത്തിറക്കും. ഈ സീസണിൽ ഇപ്പോൾ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കനുള്ള പ്രയത്നത്തിലാണ് യുവന്റസ് ഉള്ളത്.

20210518 143822

20210518 143824

20210518 143826

20210518 143828