അന്വേഷണത്തില്‍ സംതൃപ്തി, കൂടുതലൊന്നും പറയാനില്ല – കാമറണ്‍ ബാന്‍ക്രോഫ്ട്

സാന്‍ഡ്പേപ്പര്‍ ഗേറ്റ് അന്വേഷണത്തില്‍ തനിക്ക് സംതൃപ്തിയുണ്ടെന്നും കൂടുതലൊന്നും പറയാനില്ലെന്നും പറഞ്ഞ് ബാന്‍ക്രോഫ്ട്. ക്രിക്കറ്റ് ഓസ്ട്രേലിയ താരത്തോട് കൂടുതല്‍ വിവരങ്ങള്‍ കൈവശമുണ്ടെങ്കില്‍ അത് പങ്കുവയ്ക്കുവാന്‍ ആവശ്യപ്പെട്ടിരുന്നു. ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ക്കും സ്വാഭാവികമായി ഈ വിവരത്തെക്കുറിച്ച് അറിയാമെന്ന താരത്തിന്റെ ഒരു പ്രതികരണം ആണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.

പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് അന്വേഷണത്തിനായി ബാന്‍ക്രോഫ്ടിനെ സമീപിച്ചിരുന്നു. അപ്പോളാണ് താരത്തിന്റെ ഈ പ്രതികരണം.നിലവില്‍ ഇംഗ്ലണ്ടില്‍ കൗണ്ടി ക്രിക്കറ്റ് കളിക്കുകയാണ് ബാന്‍ക്രോഫ്ട്. തന്റെ കൈയ്യില്‍ ഇതില്‍ കൂടുതല്‍ വിവരമൊന്നുമില്ലെന്നും അന്വേഷണത്തിനിടെ കൈമാറിയ വിവരങ്ങള്‍ മാത്രമേ ഉള്ളുവെന്നും അന്വേഷണത്തിലും അതിന്റെ ഫലത്തിലും താന്‍ തൃപ്തനാണെന്നും താരം പറഞ്ഞു.