ഇറ്റലിയിൽ ഒരേയൊരു നാപോളി!!

Newsroom

20230130 073641

ഇറ്റാലിയൻ ലീഗ് നാപോളിയിലേക്ക് തന്നെ അടുക്കുകയാണ്. ഇന്നലെ അവർ റോമയെ കൂടെ പരാജയപ്പെടുത്തിയതോടെ ഒന്നാം സ്ഥാനത്തെ ലീഡ് 13 പോയിന്റായി. ഇന്നലെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് നാപോളി റോമയെ തോൽപ്പിച്ചത്. 17ആം മിനുട്ടിൽ ക്വിച കരക്ഷേലിയ നൽകിയ പാസിൽ നിന്ന് ഒസിമൻ ആണ് നാപോളിക്ക് ലീഡ് നൽകിയത്. ഒസിമന്റെ ഈ സീസണിലെ പതിനാലാം ഗോളായിരുന്നു ഇത്.

നാപോളി 073651

ഈ ഗോളിന് രണ്ടാം പകുതിൽ 75ആം മിനുട്ടിൽ എൽ ഷരാവയിലൂടെ റോമ മറുപടി പറഞ്ഞു. പിന്നെ നാപോളിയുടെ വിജയ ഗോളിനായുള്ള തുടരാക്രമണങ്ങൾ ആയിരുന്നു. 86ആം മിനുട്ടിൽ സിമിയോണിയിലൂടെ നാപോളി വിജയ ഗോൾ കണ്ടെത്തി. ഈ വിജയത്തോടെ 20 മത്സരങ്ങളിൽ നിന്ന് നാപോളിക്ക് 53 പോയിന്റ് ആയി. 20 മത്സരങ്ങളിൽ നിന്ന് 40 പോയിന്റ് ഉള്ള ഇന്റർ മിലാൻ ആണ് പിറകിൽ ഉള്ളത്. റോമ 37 പോയിന്റുമായി ആറാം സ്ഥാനത്താണ്‌.