സൂപ്പർ താരങ്ങളെല്ലാം ഇറങ്ങിയിട്ടും പി എസ് ജി ജയിച്ചില്ല, ഒന്നാം സ്ഥാനത്തെ ലീഡ് 3 പോയിന്റ് മാത്രം

Newsroom

Picsart 23 01 30 07 47 37 568

ലയണൽ മെസ്സി, എംബപ്പെ, നെയ്മർ എന്നിവർ എല്ലാം ഇറങ്ങിയിട്ടും പി എസ് ജി രക്ഷപ്പെട്ടില്ല. ഇന്നലെ ലീഗ് വണി റൈംസിനെ നേരിട്ട പി എസ് ജി 1-1 എന്ന സമനിലയിൽ ആണ് പെട്ടത്‌. 96ആം മിനുട്ടിൽ സമനില ഗോളാണ് പി എസ് ജിക്ക് തിരിച്ചടിയായത്. സ്വന്തം ഹോം ഗ്രൗണ്ടിൽ അവസരങ്ങൾ സൃഷ്ടിക്കാൻ പി എസ് ജി ഇന്നലെ പ്രയാസപ്പെട്ടു. രണ്ടാം പകുതിയുടെ തുടക്കത്തിൽ 51ആം മിനുട്ടിൽ നെയ്മറിന്റെ ഒരു ബ്രില്യൻസ് ആണ് പി എസ് ജിക്ക് ലീഡ് നൽകിയത്.

l പി എസ് ജി art 23 01 30 07 47 50 155

പക്ഷേ 58ആം മിനുട്ടിൽ വെറട്ടി ചുവപ്പ് കണ്ട് പുറത്ത് പോയത് പി എസ് ജിക്ക് തിരിച്ചടിയായി. പിന്നീടങ്ങോട്ട് 10 പേരുമായി കളിച്ച പി എസ് ജി പ്രതിരോധത്തിൽ ആയി. 96ആം മിനുട്ടിൽ ബലോഗൺ ആണ് പി എസ് ജിയുടെ ജയം തട്ടിയെടുത്ത് സമനില ഗോൾ നേടിയത്. ഈ സമനിലയോടെ പി എസ് ജിയുടെ ഒന്നാം സ്ഥാനത്തെ ലീഡ് 3 പോയിന്റായി കുറഞ്ഞു.

പി എസ് ജിക്ക് 20 മത്സരങ്ങളിൽ നിന്ന് 48 പോയിന്റാണ് ഉള്ളത്. ലെൻസ് 45 പോയിന്റുമായി തൊട്ടു പിറകിലുണ്ട്.