സീരി എ മത്സരങ്ങൾ മെയ് 9ന് മുമ്പ് ആരംഭിക്കണം

- Advertisement -

ഇപ്പോൾ നിർത്തി വെച്ചിരിക്കുന്ന സീരി എ മത്സരങ്ങൾ മെയ് 9ന് മുമ്പ് എങ്കിലും പുനരാരംഭിക്കണം എന്ന് സീരി എയിലെ ക്ലബുകൾ സംയുക്തമായി ഫുട്ബോൾ അസോസിയേഷനോട് ആവശ്യപ്പെട്ടു. മെയ് 9ന് മുമ്പ് സീസൺ ആരംഭിച്ചില്ല എങ്കിൽ സീസൺ പൂർത്തിയാക്കാൻ ആകില്ല എന്നും ക്ലബുകൾ പറഞ്ഞു. ജൂലൈ മധ്യത്തിൽ വരെ ലീഗ് കളിച്ച് സീസൺ പൂർത്തിയാക്കാൻ തയ്യാറാണെന്നും ക്ലബുകൾ പറഞ്ഞു.

കൊറോണ വ്യാപിക്കുന്ന സാഹചര്യത്തിൽ ഇറ്റലിയിലെ എല്ലാ കായിക മത്സരങ്ങളും ഇപ്പോൾ നിർത്തിവെച്ചിട്ടാണുള്ളത്. കാര്യങ്ങളിൽ മാറ്റം ഒന്നും ഇല്ലാത്തതിനാൽ മെയ് മാസം വരെ മത്സരങ്ങൾ വേണ്ട എന്ന ചിന്തയിലാണ് ഫുട്ബോൾ അധികാരികൾ.

Advertisement