റുഗാനിയുടെ കാമുകിക്കും കൊറോണ

- Advertisement -

കൊറൊണ വൈറസ് ബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന യുവന്റസ് സെന്റർ ബാക്ക് റുഗാനിയുടെ കാമുകിക്കും കൊറൊണ സ്ഥിരീകരിച്ചു. റുഗനിയുടെ പങ്കാളിയായ മിഷേല പെർസികോ ആണ് പരിശോധനയിൽ കൊറൊണാ പോസിറ്റീവ് ആണെന്ന് തെളിഞ്ഞത്. പെർസികോയുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ.

റുഗാനി ആയിരുന്നു സീരി എയിൽ ആദ്യമായി കൊറൊണാ സ്ഥിരീകരിക്കപ്പെട്ട താരം. അദ്ദേഹത്തിന്റെ ആരോഗ്യ നിലയും തൃപ്തികരമാണ്ം ഉടൻ തന്നെ റുഗാനി രോഗ വിമുക്തമാകും എന്നും ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. ഇപ്പോൾ റുഗാനി ഉൾപ്പെടെ 9 സീരി എ താരങ്ങൾ കൊറൊണ കാരണം ചികിത്സയിൽ ആണ്‌.

Advertisement