ജാമ്യത്തിനായി 1.4 മില്യൺ കെട്ടിവെക്കാൻ ഒരുങ്ങി റൊണാൾഡീനോ

- Advertisement -

ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റൊണാൾഡീനോ ജാമ്യത്തിനായുള്ള നടപടികൾ തുടങ്ങി. വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്തതിന് റൊണാൾഡീനോയെ കഴിഞ്ഞ ആഴ്ച പരാഗ്വേ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പാസ്പോർട്ടിൽ റൊണാൾഡീനോ പരാഗ്വേ സ്വദേശിയാണ് എന്ന് കാണിച്ചതാണ് പ്രശ്നമായത്. താരം അവസാന കുറെ ദിവസങ്ങളായി പ്രത്യേക ജെയിലിൽ ആണ് കഴിയുന്നത്.

റൊണാൾഡീനോയെയും സഹോദരനെയും ജാമ്യത്തിൽ എടുക്കാൻ ഉള്ള ശ്രമങ്ങൾ തുടങ്ങി. 1.4 മില്യൺ യൂറോ ഇതിനായി ജാമ്യതുകയായി കെട്ടാൻ ഒരുങ്ങുകയാണ് താരം. ജാമ്യം കിട്ടിയാലും ബ്രസീലിലേക്ക് തിരിച്ചു പോകാൻ റൊണാൾഡീനോയ്ക്ക് ആവില്ല. കേസ് വിധി വരുന്നത് വരെ താരം പരാഗ്വേയിൽ തന്നെ തുടരേണ്ടി വന്നേക്കും.

Advertisement