ഇറ്റലിയിൽ ഫുട്ബോൾ സ്റ്റേഡിയങ്ങളിൽ 50% പേർക്ക് പ്രവേശിക്കാം

Newsroom

50 ശതമാനം ശേഷിയിൽ സ്റ്റേഡിയങ്ങൾ തുറക്കാൻ ഇറ്റാലിയൻ സർക്കാർ അംഗീകാരം നൽകി, ‘ചെക്കർബോർഡ്’ സിസ്റ്റം ഉപയോഗിച്ച് സാമൂഹിക അകലം ഉറപ്പിച്ചു കൊണ്ടാകും സ്റ്റേഡിയത്തിൽ ആരാധകർക്ക് പ്രവേശനം നൽകുക. ശക്തമായ കൊറോണ പ്രോട്ടോക്കോളോടെ ആകും പ്രവേശനം. ഗ്രീൻ പാസ് ഉള്ളവർക്ക് മാത്രമേ സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ കഴിയൂ.

കോവിഡ് പാസ്‌പോർട്ടിന്റെ യൂറോപ്യൻ പതിപ്പ് ഗ്രീൻ പാസ്. പ്രതിരോധ കുത്തിവയ്പ്പ് വെച്ച ഒരു ഇലക്ട്രോണിക് കോഡ്, അല്ലെങ്കിൽ കോവിഡ് നെഗറ്റീവ് പരിശോധന അല്ലെങ്കിൽ കൊറോണ വൈറസിൽ നിന്ന് സമീപകാലത്ത് മുക്തമായവർ ഇവർക്ക് മാത്രമാകും പ്രവേശനം. ഗ്രീൻ പാസ് ഉള്ളവർക്ക് മാത്രം പ്രവേശിക്കാൻ കഴിയുമെങ്കിൽ 100 ​​ശതമാനം ശേഷിയിൽ സ്റ്റേഡിയങ്ങൾ തുറക്കണം എന്നാണ് സീരി എ ക്ലബ്ബുകൾ പറയുന്നത്.