വനിത ബീച്ച് വോളിബോളിൽ അമേരിക്കക്ക് സ്വർണം, ഓസ്‌ട്രേലിയക്ക് വെള്ളി

വനിത ബീച്ച് വോളിബോളിൽ അമേരിക്കൻ സഖ്യമായ ഏപ്രിൽ റോസ്, അലക്‌സ് കിൽമാൻ സഖ്യത്തിന് സ്വർണം. ഓസ്‌ട്രേലിയൻ സഖ്യമായ തലിഖ ക്ലാൻസി, മരിയ സോളാർ സഖ്യത്തെയാണ് അമേരിക്കൻ സഖ്യം നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചത്.

21-15, 21-16 എന്ന സ്കോറിന് ആണ് അമേരിക്കൻ സഖ്യം ജയം കണ്ടത്. അതേസമയം ലാത്വിയ സാഖ്യമായ അനസ്ത്യാഷിയ, ടിന സഖ്യത്തെ 21-19, 21-15 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു സ്വിസ് സഖ്യമായ യൊഹാന ഹെൻഡ്രിച്, അനൗക് വെർജ് സഖ്യം വെങ്കലം നേടി.