ലുകാകുവിന്റെ ഭാവിയെക്കുറിച്ച് ചെൽസിയും ആയി സംസാരിച്ച ശേഷം തീരുമാനം എന്നു ഇന്റർ പ്രസിഡന്റ്

Wasim Akram

Picsart 23 06 11 14 09 04 318
Download the Fanport app now!
Appstore Badge
Google Play Badge 1

ചെൽസിയിൽ നിന്നു ലോണിൽ കളിക്കുന്ന ബെൽജിയം മുന്നേറ്റനിര താരം റോമലു ലുകാകുവിന്റെ ഭാവിയെക്കുറിച്ച് ചെൽസിയും ആയി സംസാരിച്ച ശേഷം തീരുമാനം എടുക്കും എന്നു ഇന്റർ മിലാൻ പ്രസിഡന്റ് ഷാങ്. ലുകാകുവിന്റെ കാര്യത്തിൽ ചെൽസി ആണ് തീരുമാനം എടുക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.

ലുകാകു

ലുകാകുവിന് ഇന്റർ മിലാനെ ഇഷ്ടമാണ് അദ്ദേഹം നല്ല താരവും ആണ് എന്നാൽ അദ്ദേഹത്തിന്റെ കരാർ ചെൽസിയും ആയാണ് എന്നും ഇന്റർ പ്രസിഡന്റ് കൂട്ടിച്ചേർത്തു. നേരത്തെ ഇന്റർ താരത്തെ നിലനിർത്തും എന്നു റിപ്പോർട്ട് ഉണ്ടായിരുന്നു. അതേസമയം താരത്തെ തിരികെ ടീമിൽ എടുക്കാൻ ചെൽസിക്ക് താൽപ്പര്യം ഇല്ല. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലുകാകു വളരെ മോശം പ്രകടനം ആണ് പുറത്ത് എടുത്തത്.