ഇന്റർ മിലാൻ താരങ്ങളുടെ ഐസൊലേഷൻ സമയം കഴിഞ്ഞു, ആർക്കും കൊറോണ ഇല്ല

Newsroom

ഇന്റർ മിലാൻ ക്ലബിൽ നിന്ന് ആശ്വാസ വാർത്ത. അവസാന രണ്ടാഴ്ചയായി ഐസൊലേഷനിൽ ഉണ്ടായിരുന്ന ഇന്റർ മിലാൻ താരങ്ങൾക്ക് ഇനി പുറത്ത് ഇറങ്ങാം. അവരുടെ ഐസൊലേഷൻ സമയം കഴിഞ്ഞു. ആർക്കും കൊറൊണാ ലക്ഷണങ്ങൾ ഒന്നും കാണിക്കാതതിനാൽ ക്ലബിലെ താരങ്ങളും ഒഫീഷ്യൽസും പൂർണ്ണ ആരോഗ്യവാന്മാരാണെന്ന് ക്ലബ് പ്രഖ്യാപിച്ചു.

യുവന്റസ് താരം റുഗാനിക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ആയിരുന്നു ഇന്റർ മിലാൻ താരങ്ങൾ ഐസൊലേഷനിലേക്ക് മാറിയത്. ഇന്ററും യുവന്റസും തമ്മിലുള്ള മത്സരം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കകമായിരുന്നു റുഗാനിയുടെ പരിശോധന ഫലം പോസിറ്റീവ് ആയത്. ഇപ്പോൾ ഐസൊലേഷൻ സമയം കഴിഞ്ഞതോടെ ഇന്റർ താരങ്ങൾക്ക് എല്ലാം അവരുടെ വീടുകളിലേക്ക് മടങ്ങാം. ഇറ്റലിയിൽ ഫുട്ബോളിന് വിലക്ക് തുടരുന്നതിനാൽ ഇപ്പോൾ ടീമിന് പരിശീലനം ആരംഭിക്കാൻ ആവില്ല.