കൊറോണ വൈറസ്; സഹായ ഹസ്തവുമായി പഠാൻ സഹോദരങ്ങൾ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയിൽ ആകമാനം കൊറോണ വൈറസ് ബാധ പടരുന്നതിനിടെ സഹായ ഹസ്തവുമായി മുൻ ഇന്ത്യൻ താരങ്ങളായ ഇർഫാൻ പഠാനും യൂസഫ് പഠാനും. കൊറോണ വൈറസ് ബാധ തടയുന്നതിന് വേണ്ടി 4000 മാസ്‌കുകളാണ് പഠാൻ സഹോദരങ്ങൾ സംഭാവനയായി നൽകിയത്. തുടർന്നും തങ്ങൾ സംഭാവന ചെയ്യുമെന്നും ഇവർ വ്യക്തമാക്കി.

ഇർഫാൻ പഠാന്റെയും യൂസഫ് പഠാന്റെയും പിതാവ് നടത്തുന്ന മെഹമൂദ് ഖാൻ പഠാൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിലാണ് ഈ മാസ്കുകൾ നൽകുന്നത്. മാസ്കുകൾ വഡോദര ഹെൽത്ത് ഡിപ്പാർട്മെന്റിന് കൈമാറുമെന്നും സോഷ്യൽ മീഡിയയിലൂടെ ഇവർ വ്യക്തമാക്കി.

സമൂഹത്തിന് വേണ്ടി കുറച്ച് കാര്യങ്ങൾ ചെയ്യാമെന്നും ഈ ഘട്ടത്തിൽ മറ്റുളവരെ സഹായിക്കാനും ഇർഫാൻ സോഷ്യൽ മീഡിയയിലൂടെ ആരാധകരോട് പറഞ്ഞു. നിലവിൽ ഇന്ത്യയിൽ ഏകദേശം 430ൽ അധികം കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.