മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് ഇന്റർ മിലാനിൽ എത്തിയതോടെ താൻ വീണ്ടും ഫുട്ബോളിനെ സ്നേഹിച്ചു തുടങ്ങുകയാണെന്ന് ചിലിയൻ ഫുട്ബോൾ താരം അലക്സിസ് സാഞ്ചെസ്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ കഴിഞ്ഞ ഒന്നരവർഷമായി ഫോമില്ലാതെ കഷ്ടപ്പെടുകയായിരുന്ന സാഞ്ചസ് ഇന്ററിൽ മികച്ച രീതിയിൽ തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ മത്സരത്തിൽ ഗോൾ നേടാൻ സാഞ്ചെസിനായിരുന്നു.
ഇന്റർ മിലാനിൽ ചില താരങ്ങളെയും പരിശീലകനെയും തനിക്ക് നേരത്തെ അറിയാമായിരുന്നു. ഇവിടെ എല്ലാവരും ക്ലബിനെ മുന്നോട്ട് കൊണ്ടു പോകാനുള്ള ജോലിയിലാണ്. അവസാന 6-7 വർഷങ്ങളായി ഇന്റർ മിലാൻ ഒരു കിരീടവും നേടിയിട്ടില്ല. അതുകൊണ്ട് തന്നെ കിരീടങ്ങളാണ് ഇന്ററിന്റെ ലക്ഷ്യം. സാഞ്ചെസ് പറഞ്ഞു. പരിശീലകൻ കോണ്ടെ എല്ലാ കിരീടങ്ങളും നേടാൻ വേണ്ടിയാണ് ടീമിനെ ഒരുക്കുന്നത് എന്നും സാഞ്ചെസ് പറഞ്ഞു. ഇപ്പോൾ സീരി എയിൽ ഒന്നാമത് നിൽക്കുകയാണ് ഇന്റർ.