സ്വീഡിഷ് ഇതിഹാസം ഹെൻറിക് ലാർസൺ പരിശീലകനായി ഇംഗ്ലണ്ടിലേക്ക്

സ്വീഡിഷ് ഇതിഹാസ സ്ട്രൈക്കർ ആയിരുന്ന ഹെൻറിക് ലാർസൺ പരിശീലകനായി ഇംഗ്ലണ്ടിലേക്ക് എത്തുന്നു. ഇംഗ്ലീഷ് ലീഗ് വൺ ടീമായ സൗത്തെൻഡ് യുണൈറ്റഡ് ആണ് ലാർസണെ പരിശീലകനായി എത്തിക്കുന്നത്. ഇതിനായി അവസാന ഘട്ട ചർച്ചയിലാണ് ഇപ്പോൾ ലാർസൺ. 2010 മുതൽ പരിശീലകനായി വിവിധ ക്ലബുകളെ പരിശീലിപ്പിച്ചിട്ടുള്ള ലാർസണ് അവസാനമായി സ്വീഡിഷ് ക്ലബായ‌ ഹെൽസിംഗ്ബോർഗിനെ ആണ് പരിശീലിപ്പിച്ചത്.

ലീഗ് വണിൽ ഇപ്പോൾ 21ആം സ്ഥാനത്താണ് സൗതെൻഡ് യുണൈറ്റഡ് ഉള്ളത്. ക്ലബിനെ രക്ഷിക്കാം ലാർസൺ ആകുമെന്നാണ് മാനേജ്മെന്റ് വിശ്വസിക്കുന്നത്. ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. സ്വീഡനായി നൂറിൽ അധികം മത്സരങ്ങൾ കളിച്ച താരമാണ് ലാർസൺ. ബാഴ്സലോണ, സെൽറ്റിക്, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ക്ലബുകൾക്കായി കളിച്ചിട്ടുള്ള താരം കൂടിയാണ് ലാർസൺ.

Previous article“റൊണാൾഡോ, ഡിബാല, ഹിഗ്വയിൻ എന്നിവരെ ഒരുമിച്ച് ആദ്യ ഇലവനിൽ ഇറക്കാൻ പറ്റില്ല”
Next article“ഇന്ററിൽ എത്തിയതോടെ ഫുട്ബോളിനെ വീണ്ടും സ്നേഹിക്കാൻ ആകുന്നു”