ഗോളടിച്ച് കൂട്ടി ഇന്റർ വീണ്ടും, ഹകീമിക്ക് ആദ്യ ഗോൾ!!

Img 20201001 001727
- Advertisement -

ഇന്റർ മിലാൻ ഈ സീസണിൽ ഗോളുകൾക്ക് പഞ്ഞം ഉണ്ടാകില്ല എന്ന സൂചനയാണ് നൽകുന്നത്. കഴിഞ്ഞ മത്സരത്തിൽ നാലു ഗോളുകൾ അടിച്ച ഇന്റർ ഇന്ന് സീരി എയിൽ അടിച്ചു കൂട്ടിയത് അഞ്ചു ഗോളുകൾ ആണ്. ബെനവെന്റോയെ നേരിട്ട ഇന്റർ മിലാന് രണ്ടിനെതിരെ അഞ്ചു ഗോളുകളുടെ വലിയ വിജയം തന്നെ സ്വന്തമാക്കാനായി. ആദ്യമായി ഇന്റർ ആദ്യ ഇലവനിൽ എത്തിയ പുതിയ സൈനിംഗ് ഹകീമിക്ക് ഇത് നല്ല രാത്രി ആയിരുന്നു.

ഒന്നാം മിനുട്ടിൽ തന്നെ ലുകാകുവിന് ഒരു ഗോൾ ഒരുക്കാൻ ഹകീമിക്ക് ആയി. അതു കൂടാതെ ആദ്യ പകുതിയിൽ തന്നെ ഒരു ഗോളും ഹകീമി നേടി. റയൽ മാഡ്രിഡ് വിട്ട് ഇന്റർ മിലാനിൽ എത്തിയ താരമാണ് ഹകീമി. ഇരട്ട ഗോളുകളുമായി ലുകാകു കഴിഞ്ഞ സീസണിലെ ഫോം തുടരുന്നതും ഇന്ന് കാണാനായി. ലൗട്ടാരോ മാർട്ടിനെസ്, ഗലിയർദിനി എന്നിവരാണ് ഇന്റർറ്റിന്റെ ഇന്നത്തെ മറ്റു സ്കോറേഴ്സ്.

Advertisement