ലൂകാസ് പക്വേറ്റ മിലാൻ വിട്ട് ഫ്രാൻസിൽ

20200930 230251
- Advertisement -

ബ്രസീലിയൻ യുവതാരം ലൂകാസ് പക്വേറ്റ എ സി മിലാൻ വിട്ടു. താരം ഫ്രഞ്ച് ക്ലബായ ലിയോണിൽ കരാർ ഒപ്പുവെച്ചിരിക്കുകയാണ്. ലിയോണിൽ അഞ്ചു വർഷത്തെ കരാറാണ് പക്വേറ്റ ഒപ്പുവെച്ചത്. 23കാരനായ താരത്തിനു വേണ്ടി 25 മില്യണോളമാണ് ലിയോൺ ചിലവഴിച്ചത്. മിലാനിൽ വലിയ പ്രതീക്ഷയോടെ ആയിരുന്നു പക്വേറ്റ എത്തിയത്. എന്നാൽ താരത്തിന് ബ്രസീലിൽ കാണിച്ച മികവ് യൂറോപ്പിൽ കാണിക്കാൻ ആയില്ല.

ലിയോണിൽ തന്റെ മികവിലേക്ക് എത്താൻ ആകും എന്നാണ് പക്വേറ്റ പ്രതീക്ഷിക്കുന്നത്. ബ്രസീൽ ദേശീയ ടീമിൽ അടക്കം കളിക്കുന്ന താരമാണ് പക്വേറ്റ. ഫ്ലമെംഗോയിലായിരിക്കെ ലോക ശ്രദ്ധ നേടിയ താരം കൂടിയായിരുന്നു പക്വേറ്റ.

Advertisement