അതിഗംഭീര ജേഴ്സിയുമായി ഇന്റർ മിലാൻ

Newsroom

ഇന്റർ മിലാൻ അടുത്ത സീസണായുള്ള ഹോം കിറ്റ് അവതരിപ്പിച്ചു. അതി ഗംഭീരമായ ഡിസൈന് വൻ വരവേൽപ്പാണ് ഫുട്ബോൾ ആരാധകർക്ക് ഇടയിൽ ലഭിക്കുന്നത്. പതിവിൽ നിന്ന് വ്യത്യസ്തമായ ജേഴ്സി ആണ് ഇന്റർ മിലാൻ ഇത്തവണ പുറത്തിറക്കിയിരിക്കുന്നത്. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡായ നൈക് ആണ് ഇന്ററിന്റെ ജേഴ്സി ഒരുക്കിയിരിക്കുന്നത്.

പുതിയ ക്രെസ്റ്റിലേക്ക് മാറുന്നത് സൂചിപ്പിക്കാൻ പാമ്പിനെ പ്രതീകമാക്കിയാണ് ഹോം ജേഴ്സി ഡിസൈൻ. നൈകിന്റെ ഓൺലൈൻ സ്റ്റോറുകളിൽ ജേഴ്സി ഇപ്പോൾ ലഭ്യമാണ്. കഴിഞ്ഞ തവണ ഇറ്റാലിയൻ ലീഗ് ഉയർത്തിയ ഇന്റർ മിലാൻ കിരീടം നിലനിർത്താനുള്ള ഒരുക്കത്തിലാണ്.

20210713 161441

20210713 161340

20210713 161336