“ഇക്കാർഡിയിൽ നിന്ന് ക്യാപ്റ്റൻസിയും പെനാൾട്ടിയുമേ എടുത്തു കളയാൻ ആകു, സന്തോഷം കളയാനാവില്ല”

- Advertisement -

ഇന്റർ മിലാനെതിരെ വിമർശനവുമായി ഇക്കാർഡിയുടെ ഭാര്യ വീണ്ടും രംഗത്ത്. നീണ്ട കാലത്തെ പ്രശ്നങ്ങൾക്ക് ശേഷം ഇന്റർ മിലാൻ ടീമിലേക്ക് ഇക്കാർഡി തിരികെ എത്തിയിരുന്നു. എന്നാൽ ഇക്കാർഡിയുടെ ക്യാപ്റ്റൻസിക്ക് പിന്നാലെ പെനാൾട്ടി ചുമതലയിൽ നിന്നും ഇക്കാർഡിയെ മാറ്റിയതാണ് ഇക്കാർഡിയുടെ ഭാര്യയും ഏജന്റുമായ വാണ്ട നാറയെ പ്രകോപിപ്പിച്ചത്. ഇക്കാർഡിയിൽ നിന്ന് ക്യാപ്റ്റൻസിയും പെനാൾട്ടിയു‌ മാത്രമേ ഇന്റർ മിലാന് എടുത്തു കളയാൻ പറ്റൂ എന്ന് വാണ്ട പറഞ്ഞു. ഇന്റർ മിലാന് വേണ്ടി കളിക്കുന്ന സന്തോഷം ഇക്കാർഡിയിൽ നിന്ന് എടുത്തു മാറ്റാൻ ക്ലബിനാവില്ല എന്നും വാണ്ട പറഞ്ഞു.

കഴിഞ്ഞ മത്സരത്തിൽ പെരിസിച് ആയിരുന്നു ഇന്ററിന്റെ പെനാൾട്ടി അടിച്ചത്. പെരിസിച് ഇക്കാർഡിയോട് ചോദിച്ചപ്പോൾ സന്തോഷത്തോടെയാണ് ഇക്കാർഡി പെരിസിചിനോട് പെനാൾട്ടി എടുക്കാൻ പറഞ്ഞത് എന്നും വാണ്ട പറഞ്ഞി.അവസാന മൂന്നു മത്സരങ്ങളിലും ഇക്കാർഡി ഇന്ററിനായി കളിച്ചിരുന്നു. ടീമിൽ ഇക്കാർഡി എത്തിയതോടെ താനും കുടുംബവും സന്തോഷത്തിൽ ആണെന്ന് നേരത്തെ ഭാര്യ പറഞ്ഞിരുന്നു.

കരാർ സംബന്ധിച്ചുള്ള പ്രശ്നങ്ങൾക്ക് ശേഷം ഇന്റർ മിലാന്റെ ക്യാപ്റ്റൻസി നഷ്ടപ്പെട്ട ഇക്കാർഡി ക്യാപ്റ്റൻസി കിട്ടിയാൽ മാത്രമെ കളിക്കു എന്ന നിലപാടിൽ ആയിരുന്നു. ഫെബ്രുവരി 13നായിരുന്നു ഇക്കാർഡിയുടെ ക്യാപ്റ്റൻസി ഇന്റർ മിലാൻ നീക്കിയത്. അതിനു ശേഷം ഒരു മാസത്തിൽ കൂടുതൽ കാലം ഇക്കാർഡി ഇന്ററിനായി കളിച്ചിരുന്നില്ല.

Advertisement