കേരള പ്രീമിയർ ലീഗ്, അവസാന നിമിഷങ്ങളിൽ കോവളത്തെ വീഴ്ത്തി എഫ് സി കേരള

- Advertisement -

കേരള പ്രീമിയർ ലീഗിൽ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരവും എഫ് സി കേരള വിജയിച്ചു. നേരത്തെ തന്നെ സെമി ഉറപ്പിച്ചിരുന്ന എഫ് സി കേരളയ്ക്ക് ഈ വിജയം ആത്മവിശ്വാസം വർധിപ്പിക്കുന്നതാകും. ഇന്ന് നടന്ന പോരാട്ടത്തിൽ കോവളം എഫ് സിയെ ആണ് എഫ് സി കേരള തോൽപ്പിച്ചത്. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു എഫ് സി കേരളയുടെ വിജയം. എഫ് സി കേരളയ്ക്കു വേണ്ടി ബാബിൾ സിവറി, രാജു സുഹൈൽ, ഹാരി മോരിസ്, നിഖിൽ രാജ് എന്നിവരാണ് ഗോൾ നേടിയത്. കോവളത്തിനു വേണ്ടി ബെനിസ്റ്റണും ജെയ്സണുമാണ് ഗോൾ നേടിയത്. കളിയുടെ 76ആം മിനുട്ട് വരെ 2-1ന് മുന്നിലായിരുന്നു കോവളം എഫ് സി.

ഇന്നത്തെ ജയത്തോടെ എഫ് കേരളയ്ക്ക് എട്ടു മത്സരങ്ങളിൽ നിന്ന് 16 പോയന്റായി. ഗ്രൂപ്പിൽ രണ്ടാമതായാണ് എഫ് സി കേരള ഫിനിഷ് ചെയ്തത്. 8 മത്സരങ്ങളും കളിച്ച ഷൂട്ടേഴ്സ് പടന്ന 13 പോയിന്റുമായി ഗ്രൂപ്പിൽ മൂന്നാമത് ഫിനിഷ് ചെയ്തു. ഗ്രൂപ്പിൽ നിന്ന് ഒന്നാം സ്ഥാനം നേരത്തെ ഗോകുലം കേരള എഫ് സി ഉറപ്പിച്ചിരുന്നു.

Advertisement