ഇബ്ര ഈസ് ബാക്ക്, പരിക്ക് മാറി വന്ന ആദ്യ മത്സരത്തിൽ തന്നെ ഗോൾ

20210913 001822

എ സി മിലാൻ സീരി എയിൽ നടന്ന വലിയ മത്സരത്തിൽ ലാസിയോയെ പരാജയപ്പെടുത്തി. മിലാനിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഹോം ടീമിന്റെ വിജയം. സാരി ചുമതലയേറ്റ ശേഷമുള്ള ലാസിയോയുടെ ആദ്യ പരാജയമായി ഇത് മാറി. ആദ്യ പകുതിയുടെ അവസാന ഫ്രാങ്ക് ലിയോയിലൂടെ ആണ് മിലാൻ ലീഡ് എടുത്തത്. റെബിക് ആയിരുന്നു ഗോൾ ഒരുക്കിയത്. പിന്നാലെ ഒരു പെനാൾട്ടി കൂടെ മിലാന് ലഭിച്ചു എങ്കിലും കെസ്സിക്ക് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല.

രണ്ടാം പകുതിയിലാണ് ഇബ്രാഹിമോവിച് ഇറങ്ങിയത്. നീണ്ട കാലത്തെ പരിക്ക് മാറി എത്തിയ താരം അധികം താമസിയാതെ ഗോൾ കണ്ടെത്തി. 67ആം മിനുട്ടിൽ റെബിചിന്റെ മറ്റൊരു അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ. റെബിചിന്റെ പാസ് ഒഴിഞ്ഞ പോസ്റ്റിലേക്ക് തട്ടിയിടേണ്ട പണിയെ ഇബ്രയ്ക്ക് ഉണ്ടായുള്ളൂ. ഈ ജയത്തോടെ മിലാൻ 9 പോയിന്റുമായി ലീഗിൽ ഒന്നാമത് എത്തി.

Previous articleപരസ്പരം കൂട്ടിയിടിച്ച് ഹാമിൾട്ടനും വെർസ്റ്റാപ്പനും, ഇറ്റാലിയൻ ഗ്രാന്റ് പ്രീയിൽ ഡാനിയേൽ റിക്കാർഡോ ജേതാവ്
Next articleസിംബാബ്‌വെ താരം ബ്രണ്ടൻ ടെയ്ലർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു