ചരിത്രമെഴുതാൻ നാപോളിയും ഹാംസിക്കും. റോമയ്‌ക്കെതിരായ ഇന്നത്തെ മത്സരത്തിൽ ഇറങ്ങിയാൽ നാപോളിക്ക് വേണ്ടി ഏറ്റവുമധികം മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡിന് ഹംസിക്ക് അർഹനാകും. നിലവിൽ നാപോളി ലെജൻഡ് ഗിയൂസേപ്പേ ബ്രൂസ്‍കോളൂട്ടിയാണ്(511) ക്ലബിന് വേണ്ടി ഏറ്റവുമധികം മത്സരത്തിൽ ബൂട്ടണിഞ്ഞിട്ടുള്ളത്. സ്വന്തം പേരിലുള്ള ക്ലബ് റെക്കോർഡുകളിൽ ഒന്നാവും സ്ലോവോനിയന്‍ താരത്തിനിത്.
നാപോളിക്ക് വേണ്ടി ഏറ്റവുമധികം ഗോൾ നേടിയ താരമായി മാരെക് ഹാംസിക്ക് മാറിയിരുന്നു. ഇതിഹാസ താരം മറഡോണയുടെ (115) റെക്കോർഡ് തകർത്താണ് ഈ നേട്ടം ഹാംസിക്ക്(120) സ്വന്തമാക്കിയത്. നാപോളിക്ക് വേണ്ടി ഏറ്റവുമധികം മത്സരങ്ങൾ കളിക്കുന്ന വിദേശതാരവും ഹാംസിക്കാണ്.
2002ല്‍ സ്ലോവോനിയന്‍ സൂപ്പര്‍ ലീഗ് ക്ലബായ എസ്.കെ സ്ലോവന്‍ ബ്രാട്ടിസ്ലാവയുടെ യുത്ത് ടീമിലെത്തിയ ഹംസിക്ക് രണ്ട് വര്‍ഷം കൊണ്ട് തന്റെ കഴിവ് തെളിയിച്ചു. ആ കളി മികവില്‍ എസ്.കെ സ്ലോവന്‍ ബ്രാട്ടിസ്ലാവയുടെ സീനിയര്‍ ടീമിലും സ്ലോവോനിയന്‍ അണ്ടര്‍ 17 ടീമിലും ഇടം നല്‍കി.
2007ല്‍ സീരി ബി യില്‍ നിന്ന് സീരി എ യിലേക്ക് പ്രമോട്ട് ചെയ്ത നപ്പോളി മികച്ച മിഡ്ഫീല്‍ഡറെ തിരഞ്ഞപ്പോള്‍ ക്ലബിനു മുന്‍പില്‍ ഹംസിക്കല്ലാതെ മറ്റാരുമുണ്ടായിരുന്നില്ല. 5.5 മില്ല്യന് 5 വര്‍ഷത്തെ കരാറില്‍ നപ്പോളി ഹംസിക്കിനെ സ്വന്തമാക്കി. പിനീടിങ്ങോട്ടുള്ളത് ചരിത്രമായി മാറി.