ഐ ലീഗ് ചാമ്പ്യന്മാർക്ക് തുടക്കം തന്നെ സമനില

- Advertisement -

ഐ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ മിനേർവ പഞ്ചാബിന് ലീഗിലെ ആദ്യ മത്സരത്തിൽ സമനില. ഇന്ന് ചർച്ചിൽ ബ്രദേഴ്സിനെ നേരിട്ട മിനേർവ തങ്ങളുടെ ഹോം ഗ്രൗണ്ടിലാണ് സമനില വഴങ്ങിയത്. ഗോളൊന്നും ഇന്ന് പിറന്നില്ല. മികച്ച സ്ക്വാഡ് ഒരുക്കി ഈ സീസൺ ഐലീഗിന് ഒരുങ്ങിയ ചർച്ചിൽ ബ്രദേഴ്സ് ആയിരുന്നു കളിയിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചതും ചർച്ചിൽ തന്നെ.

അവസാന മിനുട്ടിൽ ഭാസ്കർ റോയിയുടെ സേവാണ് പരാജയത്തിൽ നിന്ന് മിനേർവയെ രക്ഷിച്ചത്. മിനേർവ പഞ്ചാബിന്റെ ബെഞ്ചിൽ ഇന്ന് രണ്ട് മലയാളി താരങ്ങൾ ഉണ്ടായിരുന്നു. സബീതും നിധിൻലാലുമാണ് ഇന്ന് ടീ സ്ക്വാഡിൽ ഉണ്ടായിരുന്നവർ. സബീത് രണ്ടാം പകുതിയിൽ കളത്തിൽ ഇറങ്ങുകയും ചെയ്തു.

Advertisement