ആരാണ് റൊണാള്ഡോയോടൊപ്പം കളിയ്ക്കാൻ ആഗ്രഹിക്കാത്തത്, മനസ്സ് തുറന്ന് എംരി ചാൻ

- Advertisement -

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ആണ് ലിവർപൂൾ വിട്ട് ജർമൻ താരം എംരി ചാൻ യുവന്റസിൽ എത്തിയത്. റൊണാൾഡോയും ഇതേ ട്രാൻസ്ഫർ വിൻഡോയിൽ ആണ് റയലിൽ നിന്നും യുവന്റസിലേക്ക് ചേക്കേറിയത്. റൊണാള്ഡോയോടൊപ്പം കളിക്കുന്നതിനെ കുറിച്ച് വാചാനലായിരിക്കുകയാണ് എംരി ചാൻ.

“റൊണാള്ഡോയോടൊപ്പം കളിക്കുക എന്നത് വളരെ മികച്ച കാര്യമാണ്, ഏതു ഫുട്ബോളർ ആണ് അത് ആഗ്രഹിക്കാത്തത്?” ചാൻ ചോദിക്കുന്നു.

“നിങ്ങൾക് എപ്പോൾ വേണമെങ്കിലും റൊണാള്ഡോയോട് സംസാരിക്കാം, അദ്ദേഹത്തിൽ നിന്നും കൂടുതൽ പഠിക്കാൻ ഉണ്ട്”. “മികച്ച പ്രകടനം നടത്താൻ അദ്ദേഹം നമ്മളെ എപ്പോഴും പ്രചോദിപ്പിച്ചു കൊണ്ടിരിക്കും” – ചാൻ കൂട്ടിച്ചേർത്തു.

യുവന്റസിൽ തനിക്ക് ലഭിക്കുന്ന മത്സര സമയം കുറവാണു എങ്കിലും ഇറ്റലിയിൽ ചാൻ സന്തോഷവാനാണ് എന്ന് പറയുന്നു. നിലവിൽ രണ്ടാം സ്ഥാനത്തുള്ള നാപ്പോളിയേക്കാൾ 9 പോയിന്റ് കൂടുതലുമായി 60 പോയിന്റോടെ യുവന്റസ് ലീഗിൽ ഒന്നാമതാണ്.

Advertisement