ഗോൾഡ് കപ്പ് ഇന്ന് മുതൽ, കിരീട പ്രതീക്ഷയിൽ ഇന്ത്യൻ വനിതകൾ ഇറങ്ങുന്നു

- Advertisement -

ഇന്ത്യ അടക്കം നാലു രാജ്യങ്ങൾ പങ്കെടുക്കുന്ന വനിതാ ഫുട്ബോൾ ടീമുകളുടെ ചതുരാഷ്ട്ര ടൂർണമെന്റായ ഗോൾഡ് കപ്പിന് ഇന്ന് തുടക്കമാകും. ഒഡീഷ്യയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ഇന്ന് ഇന്ത്യ ഇറാനെ നേരിടും. ഇന്ത്യ ഇറാൻ എന്നിവർക്ക് പുറമെ മ്യാന്മാർ, നേപ്പാൾ എന്നീ വനിതാ ടീമുകളും ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്.

ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയം ആകും ടൂർണമെന്റിന്റെ വേദി ആവുക. ഒളിമ്പിക്സ് യോഗ്യതാ മത്സരങ്ങൾക്ക് ഒരുങ്ങുന്ന ഇന്ത്യക്ക് കൂടുതൽ മത്സര പരിചയത്തിന് വേണ്ടിയാണ് ഈ ടൂർണമെന്റ് എ ഐ എഫ് എഫ് സംഘടിപ്പിക്കുന്നത്. ഇന്ത്യൻ ഫുട്ബോൾ കഴിഞ്ഞ മാസം ഹോങ്കോങിലും ഇന്തോനേഷ്യയിലും നടത്തിയ പര്യടനത്തിൽ കളിച്ച നാലു മത്സരങ്ങളിൽ നാലും വിജയിച്ചിരുന്നു.

ഇന്ന് രാത്രി 7 മണിക്കാണ് ഇന്ത്യ ഇറാൻ മത്സരം നടക്കുക. ഇന്ന് വൈകിട്ട് നാലു മണിക്ക് മ്യാന്മാറും നേപ്പാളും തമ്മിലുള്ള മത്സരവും നടക്കും. മത്സരങ്ങൾ തത്സമയം ഹോട്സ്റ്റാറിൽ കാണാം.

Advertisement