റൊണാൾഡോ… ഡിബാല.. ആഹ്ലാദങ്ങൾ അനുകരിച്ച് ഒരു പുതിയ സൗഹൃദം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നലെ യുവന്റസിന്റെ മത്സരത്തിനിടെ കണ്ടത് ഫുട്ബോളിലെ ഒരു പുതിയ സൗഹൃദത്തിന്റെ ഉദയമാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയും ഡിബാലയും തമ്മിലുള്ള സൗഹൃദം. ഇന്നലെ കളിയുടെ ആറാം മിനുട്ടിൽ റൊണാൾഡോയിൽ നിന്ന് പാസ് സ്വീകരിച്ച് ഒരു സ്ക്രീമറിലൂടെ വല കുലുക്കിയ ഡിബാലയുടെ ആഹ്ലാദപ്രകടനം വ്യത്യസ്തമായിരുന്നു. തന്റെ പതിവ് മാസ്ക് സെൽബ്രേഷനിൽ റൊണാൾഡോയുടെ സെലിബ്രേഷൻ മിക്സ് ചെയ്ത രീതിയിൽ ആയിരുന്നു ഡിബാല ഗോൾ ആഹ്ലാദിച്ചത്.

അത് അധികം ആരും ആദ്യം ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ കളിയിൽ റൊണാൾഡോ ഗോൾ നേടിയപ്പോൾ ഇരുവരുടെയും ആഹ്ലാദം മാത്രമായി ശ്രദ്ധ. ഗോൾ നേടിയ റൊണാൾഡെ തന്റെ പതിവ് ആഹ്ലാദ പ്രകടനത്തോടൊപ്പം കണ്ണുകൾക്ക് കീഴെ കൈവെച്ച് ഡിബാലയുടെ സെലിബ്രേഷനും അനുകരിച്ചു.

റൊണാൾഡോയ്ക്ക് ഒപ്പം ചേർന്ന് ഡിബാലയും ആ സെലിബ്രേഷൻ കാണിച്ചത് ആരാധകർക്ക് വിരുന്നായി. യുവന്റസിലെ രണ്ട് സൂപ്പർ താരങ്ങൾ തമ്മിലുള്ള ഈ കണക്ഷൻ ആരാധകരെയും സന്തോഷിപ്പിക്കുന്നു. റയൽ മാഡ്രിഡിൽ ഉണ്ടായിരുന്നപ്പോൾ റൊണാൾഡോയും മാർസെലോയും തമ്മിൽ ഉണ്ടായിരുന്ന തരത്തിൽ ഉള്ള ആത്മാർത്ഥ സൗഹൃദമാണ് ഡിബാലയ്ക്കും റൊണാൾഡോയ്ക്കും ഇടയിൽ വളരുന്നത് എന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ പറയുന്നത്.